റാന്നിയിൽ തെരുവ് നായയുടെ അക്രമത്തിൽ 12 പേർക്ക് കടിയേറ്റു

Advertisement

പത്തനംതിട്ട. റാന്നിയിൽ തെരുവ് നായയുടെ അക്രമത്തിൽ 12 പേർക്ക് കടിയേറ്റു.ഇന്നലെ രാത്രി 10 മണിയോടെയാണ് റാന്നി ഇടിയ പാറയിൽ വച്ച് തെരുവുനായ ആളുകളെ ഓടിച്ചിട്ട് കടിച്ചത്.നായയുടെ കടിയേറ്റ ഓട്ടോ ഡ്രൈവർ ഇതര സംസ്ഥാന തൊഴിലാളി എന്നിവരുടെ പരുക്ക് ഗുരുതരമായതിനാൽ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പത്തനംതിട്ട ജില്ലയിൽ തെരുവ് നായയുടെ അക്രമത്തിൽ 15 പേർക്കാണ് ഇതുവരെ കടിയേറ്റത്.ഇതിൽ നാലു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്