എസ്എഫ്‌ഐ ആള്‍മാറാട്ടം, കാട്ടാക്കട ക്രിസ്ത്യന്‍ കോളജിന് 1,55,938 രൂപ പിഴ

കോളജ് യൂണിയൻ വിജയികൾക്ക് അഭിവാദ്യം അർപ്പിച്ച് എസ്‌എഫ് ഐ പോസ്റ്ററിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അനഘയുടെ ചിത്രം.
Advertisement

എസ്എഫ്‌ഐ ആള്‍മാറാട്ടത്തിന്റെ പേരില്‍ കാട്ടാക്കട ക്രിസ്ത്യന് കോളജില്‍ നിന്നും 1,55,938 രൂപ പിഴ ഈടാക്കാന്‍ കേരളാ സര്‍വ്വകലാശാല തിരുമാനിച്ചു. കോളേജില്‍ നടന്ന ആള്‍മാറാട്ടം കാരണം സര്‍വ്വകലാശാലക്ക് തിരഞ്ഞെടുപ്പ് മാറ്റേണ്ടി വന്നു. ഇതിന്റെ നഷ്ടപരിഹാരമായിട്ടാണ് കോളജില്‍ നിന്നും പിഴ ഈടാക്കാന്‍ സിന്‍ഡിക്കേറ്റ് തിരുമാനിച്ചത്.
തെരഞ്ഞെടുപ്പില്‍ യുണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയി ജയിച്ചത് കോളജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായിരുന്ന അനഘയായിരുന്നു. എന്നാല്‍ കോളജ് സര്‍വ്വകലാശാലയിലേക്ക് നല്‍കിയ പേര് എസ്എഫ്‌ഐ നേതാവ് അഖിലിന്റെ ആയിരുന്നു. അഖില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

Advertisement