വ്യാജരേഖ ചമയ്ക്കൽ വിവാദത്തിൽ കെ വിദ്യക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കെ എസ് യു

Advertisement

തിരുവനന്തപുരം.വ്യാജരേഖ ചമയ്ക്കൽ വിവാദത്തിൽ കെ വിദ്യക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കെ.എസ്.യു.വിദ്യ എം.ഫിൽ പ്രവേശനം നേടിയത് തട്ടിപ്പിലൂടെയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പി മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

എം.ഫിൽ ഒരു വർഷത്തെ മുഴുവൻ സമയ കോഴ്സാണ്. എന്നാൽ വിദ്യ എം.ഫിൽ ചെയ്യവേ അധ്യാപികയായും ജോലി ചെയ്തു.എം.ഫില്ലിന്റെ ആനുകൂല്യവും വാങ്ങി മറ്റൊരിടത്ത് അധ്യാപികയ്ക്കുള്ള ശമ്പളവും കൈപ്പറ്റി.സംവരണ തത്വങ്ങളും മാനദണ്ഡങ്ങളും അട്ടിമറിച്ചു.വിദ്യ എല്ലാ തട്ടിപ്പും നടത്തിയത് എസ്.എഫ്.ഐക്കാരി ആയിരിക്കേ തന്നെയാണ്.

വി.സിയുടെ ഒത്താശയോടെയാണ് തട്ടിപ്പുകൾ നടത്തിയത്.ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും പി മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.അതിനിടെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിന് മന്ത്രി പി രാജീവ് വഴിവിട്ട് സഹായം നൽകി എന്ന ഗുരുതര ആരോപണവും കെ എസ് യു ഉന്നയിച്ചു.
വിസിയുമായി ,ഓഫീസുമായി പി രാജീവ് നിരന്തരം ബന്ധപ്പെട്ടു.മന്ത്രിക്ക് ഈ വിഷയത്തിൽ പങ്കിലെന്ന് തെളിയിക്കാൻ കെ.എസ്.യു മന്ത്രി പി രാജീവിനെ വെല്ലുവിളിച്ചു.