തിരുവനന്തപുരം. പുനർജനി പദ്ധതിയിലെ വിജിലൻസ് അന്വേഷണം, സർക്കാറിനെ വിമർശിച്ചതിലുള്ള പ്രതികാര നടപടി എന്ന് വി.ഡി. സതീശൻ . അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയെന്നും വിമർശനം. കേസ് രാഷ്ട്രീയ പകപോക്കലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി , വി ഡി സതീശൻ വിദേശത്ത് പോയി പിരിച്ച ഫണ്ടിന് കണക്കില്ലെന്ന് എം വി ഗോവിന്ദൻ, ഉമ്മൻചാണ്ടിയെ വേട്ടയാടിയത് പോലെ സതീഷിനെയും വേട്ടയാടുന്നു എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ .
അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് രമേഷ് ചെന്നിത്തല
പുനർജനി പദ്ധതിയിലെ വിജിലൻസ് അന്വേഷണം ലോക കേരള സഭയുടെ പേരിൽ നടന്ന പിരിവിനെ വിമർശിച്ചതിന്റെ പ്രതികാര നടപടി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് അനധികൃത പിരിവ് നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വിജിലൻസ് അന്വേഷണം മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയ്ക്ക് തെളിവ്. അന്വേഷണത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും വിമർശനം.
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് പോലെ സതീശനെയും വേട്ടയാടുന്നെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കുടില തന്ത്രങ്ങൾ കേരള സമൂഹത്തിന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഇത്തരം നെറികേടുകളിൽ നിന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും പിന്മാറണം എന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.
സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും,സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണ് സതീഷിനെതിരായ വിജിലൻസ് അന്വേഷണം എന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.