പ്രായപരിധി കടന്നു; കേരള സർവകലാശാലയിലെ 39 യുയുസിമാരെ അയോഗ്യരാക്കും

Advertisement

തിരുവനന്തപുരം: 39 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ (യുയുസി) അയോഗ്യരാക്കാൻ കേരള സർവകലാശാല. പ്രായപരിധി കടന്ന യുയുസിമാരെയാണു അയോഗ്യരാക്കുക.

കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ വിജയിച്ചയാളെ മാറ്റി യൂണിവേഴ്സിറ്റിയിൽ മറ്റൊരാളുടെ പേരു നൽകിയ വിഷയം വിവാദമായതിനെ തുടർന്നാണു സർവകലാശാല നടപടി കടുപ്പിച്ചത്. യുയുസിയായി ജയിച്ച അനഘയ്ക്കു പകരം എസ്എഫ്ഐ നേതാവായിരുന്ന എ. വിശാഖിൻറെ പേരാണു സർവകലാശാലയ്ക്കു കൈമാറിയത്.

കാട്ടാക്കട കോളജ് വിവാദത്തിനു പിന്നാലെ യുയുസിമാരുടെ പ്രായപരിധി സംബന്ധിക്കുന്ന കൃത്യവിവരം നൽകാൻ കോളജുകളോട് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിരുന്നു. മുപ്പതോളം കോളജുകൾ ഇതുസംബന്ധിച്ച വിവരം യൂണിവേഴസ്റ്റിക്ക് കൈമാറിയിട്ടില്ല.