പിഎം ആർഷോ നൽകിയ ഗൂഢാലോചന കേസ്,മാധ്യമപ്രവര്‍ത്തകയടക്കം പ്രതികള്‍

Advertisement

കൊച്ചി.പിഎം ആർഷോ നൽകിയ ഗൂഢാലോചന കേസില്‍ ഗൂഢാലോചന, വ്യാജ രേഖ നിർമ്മിക്കൽ, അപകീർത്തിപെടുത്തൽ തുടങ്ങി അഞ്ച് വകുപ്പുകൾ.ഒന്നാം പ്രതി മഹാരാജാസ് കോളേജ് കോർഡ്നേറ്റർ വിനോദ് കുമാർ രണ്ടാം പ്രതി പ്രിൻസിപ്പൽ വിഎസ് ജോയ് ,മൂന്നാം പ്രതി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ,നാലാം പ്രതി മഹാരാജാസ് കോളേജ് വിദ്യാർത്ഥി ഫാസിൽ, അഞ്ചാം പ്രതി ഏഷ്യനെറ്റ്ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ എന്നിവരാണ്.

പ്രിൻസിപ്പലും കോർഡിനേറ്ററും ചേർന്ന് ഗൂഢാലോചന നടത്തി ലിസ്റ്റ് മനഃപൂർവം പ്രസിദ്ധീകരിച്ചു എന്ന് എഫ്ഐആർ പറയുന്നു.

മൂന്ന് മുതൽ അഞ്ചു വരെ യുള്ള പ്രതികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ റിസൾട്ട് സംബന്ധിച്ച വാർത്ത നൽകി അപകീർത്തിപെടുത്തിയെന്ന് എഫ്ഐആര്‍.

കേസിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്ന് പ്രിൻസിപ്പൽ വിഎസ് ജോയ് മൊഴി നൽകി.
ആര് ഗൂഢാലോചന നടത്തിയതെങ്കിലും പുറത്തു കൊണ്ട് വരും മെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു,

പരീക്ഷ എഴുതാതെ പാസായി എന്ന മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണം എന്നുമായിരുന്നു പി.എം. ആർഷോയുടെ പരാതി. മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നും സാങ്കേതികപ്പിഴവാണ് സംഭവിച്ചതെന്നും പ്രിൻസിപ്പൽ മൊഴി നൽകി. ഇത് സാധൂകരിക്കുന്ന തെളിവുകളും പ്രിൻസിപ്പൽ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് എ സി പി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം കോളേജിലെത്തിയാണ് പ്രിൻസിപ്പലിനെ ചോദ്യം ചെയ്തത്. അതേസമയം മാർക്ക് ലിസ്റ്റിൽ വിവാദത്തിൽ ഗൂഢാലോചന ആവർത്തിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
ആര് ഗൂഢാലോചന നടത്തിയതെങ്കിലും പുറത്തു കൊണ്ട് വരും.ആർഷോ നൽകിയ പരാതിയും കെ വിദ്യക്കെതിരായ വ്യാജരേഖ കേസും രണ്ടും രണ്ടാണ് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആർഷോയുടെ പരാതിയിൽ ആർക്കിയോളജി വിഭാഗം അധ്യാപകൻ വിനോദ് കുമാറിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും.

Advertisement