എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെ കയ്യാങ്കളി, എസ്എസ്എല്‍സി ബുക്കുമായി ഭാരവാഹി തിരഞ്ഞെടുപ്പിന് എത്തണം

Advertisement

തിരുവനന്തപുരം . കാട്ടാക്കട,മദ്യോപയോഗം എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെ കയ്യാങ്കളി. ജില്ലാ പ്രസിഡൻറ് സ്ഥാനത്തുനിന്ന് ആദിത്യനെ മാറ്റിയതിനെ ചൊല്ലിയായിരുന്നു കയ്യാങ്കളി. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടത്തെ ചൊല്ലിയായിരുന്നു ജില്ലാ സമ്മേളനത്തിലെ തർക്കം.

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടമായിരുന്നു ജില്ലാ സമ്മേളനത്തിലെ ചൂടേറിയ ചർച്ചാവിഷയം. വിഷയത്തിൽ ആരോപണ വിധേയനായ ജില്ലാ പ്രസിഡൻറ് ആദിത്യനെ സമ്മേളനത്തിനിടെ മാറ്റി. പകരം വഞ്ചിയൂർ ഏരിയയിൽ നിന്നുള്ള നന്ദനെ പ്രസിഡൻറ് ആയി തിരഞ്ഞെടുത്തു. ഇതിനെ ചൊല്ലിയായിരുന്നു സമ്മേളനത്തിനിടെ പ്രതിനിധികൾ തമ്മിൽ ഉന്തും തള്ളും ഉണ്ടായത്. വിഷയത്തിൽ ആരോപണ വിധേയനായ ജില്ലാ സെക്രട്ടറി ആദർശിനെ മാറ്റാതെ പ്രസിഡൻ്റിനെ മാത്രം മാറ്റിയതും ചർച്ചയായി.

പ്രായപരിധി കഴിഞ്ഞിട്ടും ജില്ലാ സെക്രട്ടറിയെ നിലനിർത്തുകയാണെന്ന ആരോപണം ഉയർന്നു. കാട്ടാക്കട വിഷയം സംഘടനയ്ക്കാകെ നാണക്കേട് ഉണ്ടാക്കി എന്നായിരുന്നു പൊതുവികാരം. തിരുവനന്തപുരം സംസ്ഥാന സമിതി അംഗം നിരഞ്ജൻ മദ്യം ഉപയോഗിക്കുന്ന ചിത്രം പുറത്തുവന്നിട്ടും നടപടിയെടുത്തില്ല എന്നും ഏരിയ കമ്മിറ്റികൾ വിമർശനം ഉന്നയിച്ചു. ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിന് മുൻപ് നേതാക്കൾ എസ്എസ്എൽസി സർട്ടിഫിക്കറ്റുമായി സമ്മേളനത്തിന് എത്തണമെന്ന് സിപിഎം നിർദ്ദേശം നൽകി. പ്രായം ഉറപ്പാക്കാനാണ് ഇത്.

സംഘടനാ റിപ്പോർട്ടും വിവാദ വിഷയങ്ങൾ ഒഴിവാക്കുകയായിരുന്നു അവതരിപ്പിച്ചത്. നാളെയാണ് സമ്മേളനം സമാപിക്കുക.

Advertisement