കൊച്ചി: അധ്യാപക ജോലിക്കായി വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വെള്ളിയാഴ്ചയാണ് വിദ്യ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു വിദ്യ കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി എത്തിയത്. വിഷയത്തില്‍ പൊലീസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. താന്‍ കേസില്‍ നിരപരാധിയാണെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് വിദ്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കോടതി നാളെ വീണ്ടും ഹര്‍ജി പരിഗണിക്കും. വ്യാജരേഖ കേസില്‍ ഈ മാസം ആറിനാണ് പൊലീസ് കേസെടുത്തത്. അതേസമയം വിദ്യ ഒളിവില്‍ തുടരുകയാണ്.