സംസ്ഥാന സർക്കാരിനും എസ്എഫ്ഐ ക്കുമെതിരെ ആര് ഗൂഢാലോചന നടത്തിയാലും കേസെടുക്കും, മാധ്യമപ്രവർത്തകയ്ക്ക് എതിരെ എടുത്ത കേസിനെ ന്യായീകരിച്ച് എംവി ഗോവിന്ദൻ

Advertisement

കൊച്ചി.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകയ്ക്ക് എതിരെ എടുത്ത കേസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാധ്യമത്തിന്റെ പേര് പറഞ്ഞ് ആർക്കും ഒഴിയാൻ കഴിയില്ലെന്നും ഏഷ്യാനെറ്റ് റിപ്പോർട്ടും ഗൂഢാലോചനയുടെ ഭാഗമാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.

മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത നടപടി ഞെട്ടിക്കുന്നതാണെന്നും കേസ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.അതേസമയം വ്യക്തിപരമായി മാധ്യമ പ്രവർത്തകക്കെതിരെ നൽകിയ കേസല്ലെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ തട്ടിപ്പുകാരനായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും പി എം ആർ ഷോ പറഞ്ഞു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ്‌ ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവത്തെ അനുകൂലിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. സംസ്ഥാന സർക്കാരിനും എസ്എഫ്ഐ ക്കുമെതിരെ ആര് ഗൂഢാലോചന നടത്തിയാലും കേസെടുക്കുമെന്നും ഏഷ്യാനെറ്റ് റിപ്പോർട്ടും ഗൂഢാലോചനയുടെ ഭാഗമാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.

മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത നടപടി ഞെട്ടിക്കുന്നതാണെന്നും കേസ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വിദ്യയുടെ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാധ്യമ പ്രവർത്തകയെ ഉൾപ്പടെ പ്രതിചേർത്തതെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും പറഞ്ഞു. അതേ സമയം തൻ്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഡാലോചന നടത്തിയ അധ്യാപകനായ വിനോദ് കുമാറിനെതിരെ സമാനമായ മറ്റ് പരാതികളുണ്ടെന്നും മാധ്യമ പ്രവർത്തകയ്ക്കതിരെ വ്യക്തിപരമായി നൽകിയ കേസല്ലെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർ ഷോ വ്യക്തമാക്കി

കേസിലെ ഒന്നാം പ്രതി വിനോദ് കുമാറിന്റെയും രണ്ടാം പ്രതി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വിഎസ് ജോയിയുടെയും മൊഴി അന്വേഷണസംഘം രേഖപെടുത്തി. പ്രതിഷേധം ഉയരുമ്പോഴും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. അതേസമയം മാധ്യമ പ്രവർത്തകയ്‌ക്കെതിരായ കേസ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കെയൂഡബ്ല്യൂജെ നിലപാട് വ്യക്തമാക്കിയിരുന്നു.

Advertisement