ആർഷോയുടെ പരാതി,അന്വേഷണസംഘം ഇന്ന് മഹാരാജാസ് കോളേജിൽ എത്തി വിവരങ്ങൾ ശേഖരിക്കും

Advertisement

കൊച്ചി.വ്യാജരേഖ കേസിലും ആർഷോയുടെ പരാതിയിലും അന്വേഷണസംഘം ഇന്ന് മഹാരാജാസ് കോളേജിൽ എത്തി വിവരങ്ങൾ ശേഖരിക്കും. വ്യാജ രേഖ കേസിൽ അഗളി പൊലീസ് മഹാരാജാസ് കോളേജ് പ്രിൻസിപ്പളുടെ മൊഴി രേഖപ്പെടുത്തും. മാർക്ക് ലിസ്റ്റ് പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയാണെന്ന ആർഷോയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് എക്സാം കൺട്രോളറുടെ അടക്കം മൊഴി ഇന്ന് രേഖപ്പെടുത്തും.കേസിൽ മാധ്യമപ്രവർത്തക, കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവിയർ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വി എസ് ജോയ് ഉൾപ്പെടെ 5 പേരെയാണ് പ്രതിചേർത്തിരിക്കുന്നത്.

Advertisement