ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കെന്ന പരാമർശം; ഗണേഷ് കുമാറിന് വക്കീൽ നോട്ടീസ് അയച്ച് ബിജെപി

Advertisement

തിരുവനന്തപുരം:
ഗാന്ധി വധത്തിൽ ആർ എസ് എസിന് പങ്കുണ്ടെന്ന പരാമർശത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ നിയമനടപടിയുമായി ബിജെപി. ഗണേഷ് കുമാറിന് വക്കീൽ നോട്ടീസ് അയച്ചു. ബിജെപി പത്തനാപുരം മണ്ഡലം പ്രസിഡന്റ് എ ആർ അരുൺ, അഡ്വ. കല്ലൂർ കൈലാസ് നാഥ് മുഖേനയാണ് നോട്ടീസ് അയച്ചത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം

ഗാന്ധിജിയെ നിഷ്‌കരുണം വധിച്ചത് ആർ എസ് എസ് ആണെന്ന് കഴിഞ്ഞ ഏപ്രിലിൽ ഇടതുമുന്നണി പട്ടാഴി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ ഗണേഷ് കുമാർ പ്രസംഗിച്ചിരുന്നു. ഇതേ തുടർന്നാണ് ബിജെപി നിയമനടപടിക്ക് ഒരുങ്ങുന്നത്. ഗാന്ധിവധത്തിൽ ആർ എസ് എസിന്റെ പങ്ക് ആരോപിച്ചാൽ വ്യക്തികൾക്കെതിരെ തുടക്കത്തിൽ വക്കീൽ നോട്ടീസ് അയക്കാനാണ് ബിജെപി തീരുമാനം. വീണ്ടും പ്രചാരണം തുടർന്നാൽ മാനനഷ്ടക്കേസ് നൽകും.