തലശ്ശേരി.ഡോക്ടര്‍ക്കെതിരെ രോഗി വീണ്ടും, ജനറൽ ആശുപത്രിയിൽ രോഗി വനിതാ ഡോക്ടറെ ആക്രമിച്ചു. ക്യാഷ്വാലിറ്റിയിലെ മെഡിക്കൽ ഓഫീസർ അമൃത രാഖിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പാലയാട് സ്വദേശി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പാലയാട് സ്വദേശി മഹേഷിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കൊടുവള്ളിയിൽ വെച്ചുണ്ടായ അപകടത്തിൽ മഹേഷിന് പരിക്കേറ്റിരുന്നു. നെഞ്ചിനും, കാലിനും പരുക്കേറ്റ മഹേഷിനെ
പരിശോധിക്കുന്നതിനിടയിലാണ് ഡ്യൂട്ടി ഡോക്ടർ അമൃത രാഖിയെ ഇയാൾ ആക്രമിച്ചത്. തുടർന്ന് അസഭ്യം പറഞ്ഞതായാണ് ഡോക്ടറുടെ പരാതി. ചികിത്സക്ക് എത്തിച്ചപ്പോൾ ഇയാൾ മദ്യപിച്ചിരുന്നെന്നും ഡോക്ടർ പറഞ്ഞു.
മഹേഷിനെതിരെ ആശുപത്രി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 3, 4 വകുപ്പുകളും, ഒപ്പം
കൈകൊണ്ട് മർദിക്കൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ,
അസഭ്യം പറയൽ,
ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും അപകടത്തിൽ പരിക്കുള്ളതിനാൽ ഇയാൾ ആശുപത്രിയിൽ തുടരുകയാണ്