കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി എസ്പി വിജിലൻസ് പിടിയിൽ

Advertisement

വയനാട്. കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി.എസ്.ടി. എസ്.പി. വിജിലൻസ് പിടിയിൽ. ഹരിയാന സ്വദേശി പ്രവീന്ദർ സിംഗിനെയാണ് വിജിലൻസ് ഡി.വൈ.എസ്.പി, സിബി തോമസും സംഘവും അറസ്റ്റ് ചെയ്തത്.
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് എതിർവശം ഹോട്ടലിൽ വച്ച് കരാറുകാരനിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
കുഴിനിലം സ്വദേശിയായ കരാറുകാരനിൽ നിന്നാണ് പ്രവീന്ദർ സിംഗ് കൈക്കൂലി വാങ്ങിയത് .. നികുതിയിൽ നിന്ന് ഒഴിവാക്കി തരാം എന്ന് വാഗ്ദാനം ചെയ്താണ് 3 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതു പ്രകാരം കരാറുകാരൻ വിജിലൻസിൽ പരാതി നൽകിയ ശേഷം ഒരു ലക്ഷം രൂപയുമായി എത്തുകയായിരുന്നു .. പിടിയിലായ പ്രവീന്ദർ സിങ്ങിനെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും