പൂജപ്പുര മാധവൻ അന്തരിച്ചു

Advertisement

കൊല്ലം:
സംഗീതസംവിധായകനും നടനുമായ ഉളിയക്കോവിൽ നഗർ- 21 മണിരംഗിൽ പൂജപ്പുര മാധവൻ (85)അന്തരിച്ചു. അസുഖബാധിതനായി ആശ്രാമം ഇഎസ്ഐ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ മാധവൻ കലാമണ്ഡലം ഗംഗാധരന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയുടെ സംഗീതസംവിധായകനായാണ് കൊല്ലത്തെത്തിയത്. ഇന്ത്യൻ ഡാൻസ് അക്കാദമിയുടെ പ്രധാന സംഗീതനാടകങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചു. കൊല്ലത്തെ നിരവധി നാടകസമിതികളുടെ സ്ഥിരം സംഗീതസംവിധായകനായിരുന്നു. കെപിഎസി, കാളിദാസ കലാകേന്ദ്രം, വയലാർ നാടകവേദി എന്നീ സമിതികളുടേത് ഉൾപ്പെടെ 50 നാടകങ്ങളുടെ പശ്ചാത്തലസംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്. നടനെന്ന നിലയിലും ഏറെ ശ്രദ്ധേയനായിരുന്നു.
സിപിഐ എം അംഗമായിരുന്ന അദ്ദേഹം പതിറ്റാണ്ടുകളായി നഗരത്തിലെ സാംസ്കാരിക പ്രവർത്തനങ്ങളുടെ മുഖ്യസംഘാടകനും കടപ്പാക്കട സ്പോർട്സ് ക്ലബ്ബിന്റെ പ്രധാനപ്രവർത്തകനുമായിരുന്നു. ഡിവിഷണൽ റെയിൽവേ എംപ്ലോയീസ് സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ കൺസ്യൂമർ സ്റ്റോറിന്റെ മാനേജരായിട്ടാണ് വിരമിച്ചത്. സംസ്കാരം ചൊവ്വ പകൽ 12ന് പോളയത്തോട് വിശ്രാന്തിയിൽ. നർത്തകിയായ ബേബി മണിയാണ് ഭാര്യ. മക്കൾ: സിന്ധു, സംഘമിത്ര (സംഗീതാധ്യാപിക, മഹാത്മ സെൻട്രൽ സ്കൂൾ, ഇരവിപുരം). മരുമക്കൾ: ജയരാജ്‌ (റിട്ട. റവന്യു വകുപ്പ്), വിനോദ് (സെയിൽസ് റെപ്രസെന്റേറ്റീവ്