തിരുവനന്തപുരം. പ്രതിപക്ഷ നേതാവിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷനെ മോൺസൺ മാവുങ്കൽ കേസിൽ പ്രതി ചേർത്തതോടെ സർക്കാരും പ്രതിപക്ഷവും തുറന്ന പോരിലേക്ക്.കോണ്‍ഗ്രസിന്‍റെ പ്രഹരശേഷി പഴയതുപോലില്ലെന്ന ധൈര്യത്തിലാണ് ഈ ആക്രമണം എന്ന് വ്യക്തം. സോളര്‍ വെളിപ്പെടുത്തല്‍ ഇത്ര ലഘുവായി കോണ്‍ഗ്രസ് കൈകാര്യം ചെയ്യുമെന്ന് അത് പുറത്തുവന്ന സമയം ആരും കരുതിയിരുന്നില്ല. എന്നാല്‍ തങ്ങള്‍ സർക്കാരിന്റെ സ്വപ്ന വികസന പദ്ധതികളെ സംശയ നിഴലിൽ നിർത്തിയതും എസ്.എഫ്.ഐ വിവാദത്തിൽ കടന്നാക്രമിച്ചതും സർക്കാരിനെ ചൊടിപ്പിച്ചുവെന്നാണ് പ്രതിപക്ഷ ആക്ഷേപം.
പ്രതിപക്ഷത്തെ മുഖ്യ കക്ഷി തമ്മിലടിക്കുന്ന സമയം നോക്കി ആക്രമിച്ച് കയറാനാണ് ഭരണപക്ഷത്തെ നീക്കം.
മുഖ്യമന്ത്രിയോട് പേടിച്ചെന്നു പറയണം, എന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മറുപടി തുറന്ന വെല്ലുവിളിയായിരുന്നു . സ്വർണ്ണക്കടത്തു വിവാദങ്ങൾക്ക് ശേഷം അതിലും ശക്തമായി പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചത് എഐ ക്യാമറയും കെ ഫോണും ഉൾപ്പെടെയുള്ള വികസന പദ്ധതികളിലെ അഴിമതി ഉയർത്തിയായിരുന്നു.
എഐ ക്യാമറയിൽ പ്രസാഡിയോയിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെ വരെ സംശയത്തിന്റെ നിഴലിൽ നിർത്തിയതും കെ ഫോൺ പദ്ധതി ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണവും മുഖ്യമന്ത്രിയുടെ വിദേശ യാത്രയിലൂടെ ലോക കേരള സഭയുടെ നിയമസാധുതയെ തന്നെ ചോദ്യം ചെയ്തതും കാട്ടാക്കട കോളേജിലെ ആൾമാറാട്ടം, മഹാരാജാസ് ഉൾപ്പടെ എസ്.എഫ്.ഐയെ പ്രതിക്കൂട്ടിലാക്കിയതും അടക്കം കടുത്ത പോര്‍മുഖമാണ് ചുരുങ്ങിയ കാലത്തിനിടെ കോണ്‍ഗ്രസ് തുറന്നത്.
ഇതില്‍ വിരളി പൂണ്ട സർക്കാർ ആദ്യം വി.ഡി.സതീശനെതിരെ വിജിലൻസ് കേസും പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് മോൺസൺ മാവുങ്കൽ കേസിൽ പ്രതി ചേർത്തുമെന്നുമാണ് പ്രതിപക്ഷ ആക്ഷേപം.എൽ.ഡി.എഫ് സർക്കാരിനപ്പുറം
ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തിയെന്ന് പോലും
കോൺഗ്രസ്സ് കുറ്റപ്പെടുത്തുന്നു. എന്നാൽ പി എം ആർഷോ വിവാദത്തിൽ
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മുന്നറിയിപ്പ് എല്ലാ രാഷ്ട്രീയ എതിരാളികൾക്കുമുള്ള മുന്നറിയിപ്പായി വിലയിരുത്തുന്നവരുമുണ്ട്
പ്രതിപക്ഷ നേതാവിനെയും,കെ.പി.സി.അധ്യക്ഷനെയും സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നും വെല്ലുവിളി നേരിടുന്ന സമയമാണിത്.
കേസുകളിലൂടെയുള്ള സർക്കാരിന്റെ കടന്നാക്രമണം.പുനഃസംഘടനെ ചൊല്ലി പാർട്ടിക്കുള്ളിലെ കൊമ്പ് കോർക്കൽ.
ഇരുവർക്കും പ്രതിസന്ധി ഘട്ടമെന്ന് പാർട്ടിക്കുളിൽ തന്നെ കുറ്റപ്പെടുത്തൽ. ചരിത്രപാഠം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഈ സമയം ഒന്നിക്കാനാവും ഈ കേസുകള്‍ ഉപയോഗപ്പെടുക, എന്നാല്‍ കോണ്‍ഗ്രസായതിനാല്‍ അങ്ങനെ പ്രതീക്ഷിക്കാന്‍ ഇരുവര്‍ക്കുമാവില്ല.