പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

Advertisement

തിരുവനന്തപുരം.പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വെബ്സൈറ്റിൽ വിശദാംശങ്ങൾ പരിശോധിക്കാം. പ്രോസ്പെക്ടസ് മാനദണ്ഡം അനുസരിച്ച് സാധുവായ അപേക്ഷകളും ഓപ്ഷനുകളും ആണ് ട്രയൽ അലോട്ട്മെൻറ് പരിഗണിച്ചിട്ടുള്ളത്. 458773 വിദ്യാർത്ഥികളാണ് അലോട്ട്മെൻറ് അപേക്ഷിച്ചത്. വിദ്യാർത്ഥികൾക്ക് കാൻഡിഡേറ്റ് ലോഗിൻ വഴി അലോട്ട്മെന്റ് ലഭിച്ച സ്കൂളും വിഷയങ്ങളും പരിശോധിക്കാം. ജൂൺ 15 വൈകുന്നേരം 5 മണി വരെ ഓപ്ഷനുകളിൽ തിരുത്തലുകൾ വരുത്താൻ അനുവദിച്ചിട്ടുണ്ട്. സർക്കാർ എയ്ഡഡ് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും സജ്ജമാക്കിയിട്ടുള്ള ഹെൽപ്പ് ഡെസ്കിന്റെ സേവനം വിദ്യാർഥികൾക്ക് തേടാം. ജൂൺ 19നാണ് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നത്.