ഗുരുവായൂരിലെ ലോഡ്ജിൽ രണ്ടു കുട്ടികൾ മരിച്ചനിലയിൽ; പിതാവ് ഗുരുതരാവസ്ഥയിൽ

Advertisement

തൃശൂർ: ഗുരുവായൂരിലെ ലോഡ്ജിൽ രണ്ടു കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. 14ഉം എട്ടും വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ പിതാവിനെ ആശുപത്രിയിലേക്കു മാറ്റി. മക്കളെ കൊലപ്പെടുത്തയശേഷം പിതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതാകാമെന്ന് പൊലീസ് അറിയിച്ചു.

തിരിച്ചറിയൽ രേഖ പ്രകാരം വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രശേഖരനും മക്കളുമാണ് മരിച്ചത്. ഇന്നലെ രാത്രി 10.30നാണ് ഇവർ മുറിയെടുത്തത്. കുട്ടികളിൽ ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റൊരാൾ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. ചന്ദ്രശേഖരനെ കൈ ഞരമ്പ് മുറിച്ചനിലയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഇന്നു രാവിലെ മുറി തുറക്കാത്തതു ശ്രദ്ധയിൽപ്പെട്ട ലോഡ്ജിലെ ജീവനക്കാർ പൊലീസിനെ വിളിച്ച് പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ഗുരുവായൂർ പൊലീസിന്റെ അന്വേഷണം തുടരുന്നു. വയനാട് പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.