പാലക്കാട്. പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞി മറന്നുവെച്ചതായി കുടുംബത്തിന്റെ പരാതി. എടത്തറ സ്വദേശി ഷബാനയും കുടുംബവുമാണ് ആരോഗ്യമന്ത്രിക്കും പൊലീസിലും ആശുപത്രിക്കെതിരെ പരാതി നല്‍കിയത്.രാവിലെ ശുചിമുറിയില്‍ പോയപ്പോള്‍ പഞ്ഞിക്കെട്ട് താഴെ വീഴുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.എന്നാല്‍ തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും പഞ്ഞി ചികിത്സയുടെ ഭാഗമായി വച്ചതാണെന്നുമാണ് ആശുപത്രിയുടെ വിശദീകരണം..
ഈ മാസം 9നാണ് എടത്തറ സ്വദേശിനിയായ ഷബാന പാലന ആശുപത്രിയില്‍ പ്രസവത്തിന് വേണ്ടി അഡ്മിറ്റാകുന്നത്..പ്രസവം കഴിഞ്ഞ് ഇന്നലെ വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തി.ശക്തമായ വേദന പ്രസവശേഷം ഉണ്ടായിരുന്നെന്നാണ് ഷബാന പറയുന്നത്.ഇന്ന് രാവിലെ ശുചിമുറിയില്‍ പോയപ്പോഴാണ് പഞ്ഞിക്കെട്ട് പുറത്തേക്ക് വന്നത്..ഇതോടെ വേദനയും കുറഞ്ഞു
ബ്ലീഡിംഗ് കുറയാന്‍ വച്ച പഞ്ഞി ഡോക്ടര്‍മാര്‍ എടുക്കാന്‍ മറന്നെന്നാണ് കുടുംബത്തിന്റെ ആരോപണം..പഞ്ഞി തനിയെ താഴെ വീഴുമെന്ന് ആരും പറഞ്ഞിരുന്നില്ലെന്നും ഷബാനയുടെ ഭര്‍ത്താവ് ഷഫീഖ് പറയുന്നു
എന്നാല്‍ ആശുപത്രിയുടെ ഭാഗത്ത് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് ഷബാനയെ ചികിത്സിച്ച ഡോക്ടര്‍ സികെ ലക്ഷ്മി കുട്ടി പറയുന്നത്.ചികിത്സയുടെ ഭാഗമായാണ് പഞ്ഞി വച്ചതെന്നും ഡോക്ടര്‍.ഗര്‍ഭപാത്രത്തിലല്ല യോനിയിലായിരുന്നു പഞ്ഞിവെച്ചതെന്നും ഡോക്ടര്‍ വിശദീകരിച്ചു
സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.ആശങ്കയുടെ പശ്ചാത്തലത്തില്‍ വിശദമായ ശരീര പരിശോധന വീണ്ടും നടത്താന്‍ ഒരുങ്ങുകയാണ് കുടുംബം