തിരുവനന്തപുരം. ബിവറേജസ് കോർപറേഷനിൽ സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ.ജൂൺ 30ന് സിഐടിയു, എഐടിയുസി,ഐഎന്‍ടിയുസി എന്നീ യൂണിയനുകൾ പണിമുടക്കി പ്രതിഷേധിക്കും.ശബള പരിഷ്കരണം നടപ്പാക്കണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം.2022 ഡിസംബറിൽ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടക്കുകയും ശമ്പള പരിഷ്കരണം ഉറപ്പ് നൽകുകയും ചെയ്തിരുന്നു.തീരുമാനമാകാതെ വന്നതോടെയാണ്
ഏകദിന പണിമുടക്കിലേക്ക് കടക്കുന്നത്.ജൂൺ 20നു സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും പ്രഖ്യാപിച്ചിട്ടുണ്ട്.
ശമ്പള പരിഷ്കരണം ഇനിയും വൈകിയാൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും,ജീവനക്കാരെ സമരത്തിലേക്കു തള്ളി വിട്ടതാണെന്നും യൂണിയനുകൾ അറിയിച്ചു.