തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി

Advertisement

തിരുവനന്തപുരം. മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. പുതുതായി മൃഗശാലയിൽ എത്തിച്ച കുരങ്ങ്

ആണ് രക്ഷപ്പെട്ടത്. അക്രമസ്വഭാവമുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. മറ്റന്നാളാണ് പുതുതായി എത്തിച്ച മൃഗങ്ങളെ തുറന്നുവിടുന്നത്. പരീക്ഷണാർത്ഥം തുറന്നു വിട്ടപ്പോഴാണ് കൂട്ടിൽ നിന്ന് കുരങ്ങ് പുറത്തു ചാടിയത്. കുരങ്ങിനെ പിടികൂടാനുള്ള ശ്രമം വിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

Advertisement