പി എം ആർഷോ നൽകിയ ഗൂഢാലോചനകേസ്,മൂന്നാം പ്രതിയായ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റിനെ പോലീസ് ചോദ്യം ചെയ്യും

Advertisement

കൊച്ചി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ ഗൂഢാലോചന കേസിൽ മൂന്നാം പ്രതിയായ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറിനോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അലോഷ്യസിനെ ഇന്ന് ചോദ്യം ചെയ്യും

എന്നാൽ പാർട്ടി നേതൃത്വവുമായി ആലോചിച്ച് ശേഷം മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാവുന്ന കാര്യത്തിൽ തീരുമാനമെടുക്കു. നിലവിൽ ഗൂഢാലോചന കേസിന്റെ ഭാഗമായി ഒന്നാംപ്രതി ഡോക്ടർ വിനോദ് കുമാറിനെയും മഹാരാജാസ് പ്രിൻസിപ്പൽ ഡോക്ടർ വിഎസ് ജോയിയെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചില അധ്യാപകരുടെയും മൊഴിയെടുത്തിട്ടുണ്ട്.

പിഎം അർഷോയുടെ തെറ്റായ മാർക്ക് ലിസ്റ്റ് പുറത്തുവന്നതിന് പിന്നിൽ കോളേജിനകത്ത് ഗൂഢാലോചന വിശദമായി പരിശോധിക്കുകയാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായി മഹാരാജാസ് കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കും. മാർക്ക് ലിസ്റ്റ് ചോർന്നതിന് പിന്നിൽ കോളേജിലെ ഒരു അധ്യാപകന് പങ്കുണ്ടെന്ന് ആരോപണവും പോലീസ് പരിശോധിക്കുന്നുണ്ട്.

Advertisement