സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തീരമേഖലയിൽ കൂടുതൽ മഴ ലഭിക്കും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണ ഭീഷണി മുൻനിർത്തി നിർദേശം നൽകി തീരദേശ വാസികൾക്ക് പ്രത്യേക ജാഗ്രത. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ചവരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അതേസമയം സാധാരണ ലഭിക്കേണ്ട മഴയിൽ വലിയ കുറവാണ് ഈ വര്ഷം ഇതുവരെ ലഭിച്ചത്. അറബിക്കടലിൽ രൂപപ്പെടുന്ന കാർമേഘങ്ങൾ ബൈപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ അകന്നുപോകുന്നതാണ് കാരണം. അതിതീവ്ര ചുഴലിക്കാറ്റായി ശക്തികുറഞ്ഞ ബിപോർജോയ് നാളെയോടെ പാകിസ്ഥാൻ, ഗുജറാത്ത് തീരങ്ങളിൽ പ്രവമവശിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Home News Breaking News ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത,തീരദേശ വാസികൾക്ക് പ്രത്യേക ജാഗ്രത