അർജുൻ ആയങ്കി പ്രതിയായ രാമനാട്ടുകര സ്വർണ്ണകടത്ത് ക്വട്ടേഷൻ കേസിൽ പ്രധാന പ്രതി അറസ്റ്റിൽ

Advertisement

കോഴിക്കോട്.ഡിവൈഎഫ്ഐ നേതാവായിരുന്ന അർജുൻ ആയങ്കി പ്രതിയായ രാമനാട്ടുകര സ്വർണ്ണകടത്ത് ക്വട്ടേഷൻ കേസിൽ പ്രധാന പ്രതി അറസ്റ്റിൽ .
കൊടുവള്ളി സ്വദേശി നാദിർ കുടുക്കിലാണ് പിടിയിലായത് . നേപ്പാൾ വഴി കേരളത്തിലെത്തിയ നാദിറിനെ കസ്റ്റംസ് പിടികൂടുകയായിരുന്നു.

അർജുൻ ആയങ്കി പ്രതിയായതും, സ്വർണം പൊട്ടിക്കൽ സംഘങ്ങളുടെ മത്സര ഓട്ടത്തിൽ 5 പേർ വാഹന അപകടത്തിൽ കൊല്ലപ്പെട്ടതുമായ കേസിലാണ് പുതിയ അറസ്റ്റ് . രണ്ട് വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയാണ് കോഴിക്കോട് കസ്റ്റംസിന്റെ പിടിയിലായത് . നേപ്പാൾ വഴി കേരളത്തിലെത്തിയ നാദിറിനെ മടവൂരിൽ നിന്ന് പിടികൂടുകയായിരുന്നു.
2021 ജൂൺ 21ന് രാമനാട്ടുകരയിൽ വച്ചുണ്ടായ അപകടത്തിലാണ് പാലക്കാട് സ്വദേശികളായ അഞ്ച് പേർ കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണമാണ് വൻ സ്വർണക്കടത്ത് കേസ് പുറത്തെത്തിച്ചത്. മലപ്പുറം സ്വദേശി മുഹമ്മദ് ശരീഫിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം തട്ടിയെടുക്കാൻ എത്തിയ സംഘവും സ്വർണക്കടത്തിന് സുരക്ഷ ഉറപ്പാക്കാൻ എത്തിയവരും തമ്മിൽ പ്രശ്നമുണ്ടാകുകയും തുടർന്നുണ്ടായ ചെയ്സിങ് അപകടത്തിന് വഴിവെക്കുകയായിരുന്നു. പിന്നീട് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തു കരിപ്പൂർ പൊലീസും കോഴിക്കോട് കസ്റ്റംസും അന്വേഷണം വ്യാപിപ്പിച്ചു.

ഡിവൈഎഫ്ഐ മുൻ നേതാവ് അർജുൻ ആയങ്കി , കൊടുവള്ളി സ്വദേശി സുഫിയാൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് സ്വർണ്ണക്കടത്ത് കേസിലും സ്വർണ്ണക്കടത്ത് കൊട്ടേഷൻ കേസിലും കൂടുതൽ പേർക്ക് പങ്കുള്ളതായി കണ്ടെത്തി. ഇതിന്റെ തുടർച്ചയായാണ് നാദിറിന്റെ അറസ്റ്റ് . കേസിൽ 3 പേർ കൂടി പിടിയിലാകാനുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisement