മരപ്പണിക്കിടെ ബ്ലേഡ് പൊട്ടി ഉണ്ടായ അപകടത്തിൽ മരപ്പണിക്കാരൻ മരിച്ചു

Advertisement

തിരുവനന്തപുരം . മരപ്പണിക്കിടെ ബ്ലേഡ് പൊട്ടി ഉണ്ടായ അപകടത്തിൽ മരപ്പണിക്കാരൻ മരിച്ചു. വെള്ളനാട് മാലിക്കോണം സ്വദേശിയായ രാധാകൃഷ്ണനാണ് മരിച്ചത്. ഫ്രെയിമുകൾ യോജിപ്പിച്ച ശേഷം മിനുസപ്പെടുത്തുന്ന ജോലിക്കിടെയാണ് ബ്ലേഡ് പൊട്ടി തുടയിൽ കയറിയത്. പ്രധാന രക്തക്കുഴൽ മുറിഞ്ഞ് അമിത രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.