മംഗലപുരത്ത് ഗൃഹനാഥനെ വീട്ടിനു മുന്നില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

തിരുവനന്തപുരം. മംഗലപുരത്ത് ഗൃഹനാഥനെ വീട്ടിനു മുന്നില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗര്‍ സ്വദേശി രാജുവാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് മംഗലപുരം പൊലീസ് കേസെടുത്തു

മംഗലപുരം ശാന്തിനഗര്‍ സ്വദേശി രാജുവിനെ തീപൊള്ളേലറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നുരാവിലെയാണ്. രാവിലെ വീട്ടിനു പുറത്തിറങ്ങിയ ഭാര്യ ഷീലയാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടിനോട് ചേര്‍ന്നുള്ള ചായ്പ്പിലാണ് രാജു കിടന്നിരുന്നത്. മൃതദേഹത്തിന് സമീപം കത്തിക്കരിഞ്ഞ കാര്‍ഡ് ബോര്‍ഡ് പെട്ടികളും ഉണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മംഗലാപുരം പോലീസ് പറഞ്ഞു.പ്രവാസിയായിരുന്ന രാജു ഒന്നര വര്‍ഷം മുന്‍പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടിനോടു ചേര്‍ന്ന് ചായക്കട നടത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.