തിരുവനന്തപുരംം. ബിജെപി സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും എം. ഗണേഷിനെ മാറ്റി. പകരം കെ. സുഭാഷിന് ചുമതല നല്‍കി.
എം. ഗണേഷിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. പാലോട് ചേര്‍ന്ന ആര്‍എസ്‌എസിന്‍റെ ത്രിദിന പ്രാന്തകാര്യ ബൈഠക്കിലാണ് തീരുമാനം. നേരത്തെ, സാമ്പത്തിക തിരിമറി ഉള്‍പ്പടെയുള്ള വിവാദങ്ങളില്‍ എം.
ഗണേഷ് ഉള്‍പ്പെട്ടിരുന്നു. കെ.ആര്‍. ഉമാകാന്തന് ശേഷമാണ് എം. ഗണേഷ് ഈ സംഘടനാ സെക്രട്ടറിയായത്. നാല് വര്‍ഷം അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു.