മാധ്യമങ്ങള്‍ക്ക് പ്രശ്‌നം സംഭവിക്കുമ്‌ബോഴെങ്കിലും മാധ്യമങ്ങള്‍ പ്രതികരിക്കണമെന്ന് ഗവര്‍ണര്‍

Advertisement

തിരുവനന്തപുരം . മാധ്യമങ്ങള്‍ക്ക് പ്രശ്‌നം സംഭവിക്കുമ്‌ബോഴെങ്കിലും മാധ്യമങ്ങള്‍ പ്രതികരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്ത നടപടിക്കെതിരെ സംസാരിക്കുകയായിരുന്നു അദേഹം. നിങ്ങള്‍ക്ക് പ്രശ്നമുണ്ടാകുമ്‌ബോള്‍ എങ്കിലും നിങ്ങള്‍ക്ക് വേദനിയ്ക്കണം, ശബ്ദമുയര്‍ത്തേണ്ടിടത്ത് ശബ്ദമുയര്‍ത്തണം എന്ന് മാധ്യമങ്ങളോട് ഗവര്‍ണര്‍ പറഞ്ഞു.

എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രമക്കേടുകളില്‍ പുതുമയൊന്നുമില്ല. അഭിമുഖത്തില്‍ പങ്കെടുക്കാത്തവര്‍ അസിസ്റ്റന്റ് പ്രൊഫസറാകുന്നു, തിരഞ്ഞെടുപ്പിന് മത്സരിക്കാത്തവര്‍ ജയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മഹാരാജാസ് മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ആരോപിച്ചാണ് പൊലീസ് കേസെടുത്തത്. എസ്എഫ്ഐ മുന്‍നേതാവായിരുന്ന കെ. വിദ്യയുടെ വ്യാജരേഖാ കേസ് വിവരം റിപ്പോര്‍ട്ട് ചെയ്യാനാണ് ചാനല്‍ റിപ്പോര്‍ട്ടര്‍ മഹാരാജാസ് കോളേജില്‍ എത്തിയത്. പ്രിന്‍സിപ്പലടക്കം അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്.

Advertisement