കോവിഡ് സെന്‍ററിലെ പീഡനം,ഡിവൈഎഫ്ഐ മുന്‍ മേഖല സെക്രട്ടറി പിടിയില്‍

Advertisement

പത്തനംതിട്ട. കോവിഡ് സെന്ററില്‍ ഒപ്പം ജോലി ചെയ്ത യുവതിയെ പീഡനത്തിനരയാക്കിയ കേസിലെ പ്രതിയായ ഡിവൈഎഫ്ഐ മുന്‍ മേഖല സെക്രട്ടറി പിടിയില്‍.

പത്തനംതിട്ട സീതത്തോട് സ്വദേശി മനു എന്ന പ്രദീപ് (36) ആണ് അറസ്റ്റിലായത്.

ഡല്‍ഹിയില്‍ നിന്നാണ് എം പി പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് സെന്ററില്‍ ഒപ്പം ജോലി ചെയ്ത യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ പരാതി. ആങ്ങമൂഴിയിലെ കോവിഡ് ക്വാറന്റൈന്‍ സെന്റര്‍ ഇരുവരും പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരാള്‍ പോസിറ്റീവ് ആയപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഇരുവരും ക്വാറന്റൈനിലായി.

സെന്ററിന്റെ ഒന്നാം നിലയില്‍ വ്യത്യസ്ത മുറികളിലാണ് രണ്ടു പേരും കഴിഞ്ഞത്. വിവാഹിതനായ കാര്യം മറച്ചുവെച്ച് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു പേരും ഒരു മുറിയിലേക്ക് താമസം മാറ്റുകയായിരുന്നു. പിന്നീട് വിവാഹിതനാണ് മനുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് പെണ്‍കുട്ടി അബദ്ധം മനസിലാക്കിയതും പരാതി നല്‍കിയതും.

2020 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. സംഭവത്തെ തുടര്‍ന്ന് ഡിവൈഎഫ് പ്രദീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു

Advertisement