പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകിയില്ല,പെട്രോൾ പമ്പിൽ ജീവനക്കാർക്ക് നേരെ വിദ്യാർഥികളുടെ അക്രമം

Advertisement

കോഴിക്കോട്. മുക്കത്ത് പെട്രോൾ പമ്പിൽ ജീവനക്കാർക്ക് നേരെ വിദ്യാർഥികളുടെ അക്രമം . മണാശ്ശേരി ഇന്ത്യൻ ഓയിൽ പെട്രോളിയം പമ്പിലാണ് ഇന്നലെ അതിക്രമം ഉണ്ടായത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകിയില്ല എന്നാരോപിച്ചായിരുന്നു മർദ്ദനം. അക്രമത്തിൽ ജീവനക്കാരനായ ബിജുവിന്റെ തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട് .


ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് മണാശേരിയിലെ പമ്പിൽ രണ്ട് വിദ്യാർത്ഥികൾ ഇന്ധനം വാങ്ങാനായി എത്തുന്നത്. കുപ്പിയിൽ ഇന്ധനം ആവിശ്യപ്പെട്ടെങ്കിലും ജീവനക്കാർ തയ്യാറായില്ല. പകരം കണ്ടെയ്നറിൽ പെട്രോൾ നൽകുകയും ചെയ്തു. പിന്നിട് 5 മണിയോടെയാണ് പത്തോളം സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ സംഘടിച്ചെത്തി അക്രമം അഴിച്ചുവിട്ടത്. കുപ്പിയിൽ പെട്രോൾ നൽകാൻ കഴിയില്ലെന്ന് പറഞ്ഞ ജീവനക്കാരനെ വളഞ്ഞിട്ട് അക്രമിച്ചു. പരിക്കേറ്റ മണാശേരി സ്വദേശി ബിജു ആശുപത്രിയിൽ ചികിത്സ തേടി.

എലത്തൂർ തീവെയ്പ്പിന് ശേഷം കുപ്പികളിൽ പെട്രോൾ നൽകേണ്ടതില്ലെന്ന് ഉടമകൾ തീരുമാനിച്ചിരുന്നു. ജീവനക്കാർക്ക് നേരായ അക്രമം വർധിക്കുന്നതിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഉടമകൾ വ്യക്തമാക്കി.

Advertisement