പി എം അർഷോ നൽകിയ ഗൂഢാലോചന കേസിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ഹാജരാകില്ല

Advertisement

കൊച്ചി.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ നൽകിയ ഗൂഢാലോചന കേസിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഹാജരാകണം എന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയെങ്കിലും സംഘടന
പ്രവർത്തനത്തിന്റെ ഭാഗമായി തിരക്കുകൾ ഉണ്ടെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ നോട്ടീസ് അയച്ചു .കേസിലെ മൂന്നാം പ്രതിയാണ് അലോഷ്യസ് സേവിയർ , kSU പ്രവർത്തകനായ ഫാസിലാണ് നാലാം പ്രതി. ചോദ്യം ചെയ്യുന്ന ആവശ്യപ്പെട്ട അഞ്ചാംപ്രതിയായ മാധ്യമപ്രവർത്തകയ്ക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ആർഷോയുടെ തെറ്റായ മാർക്ക്ലിസ്റ്റ് പ്രചരിപിച്ച് അപകീർത്തിപ്പെടുത്തി എന്നുള്ളതാണ് ഇവർക്കെതിരെ എഫ്ഐആറിൽ ആരോപിക്കുന്ന കുറ്റം.