യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്, വിമത സ്ഥാനാർത്ഥികളെ അനുനയിപ്പിക്കാൻ ഗ്രൂപ്പുകൾ

Advertisement

തിരുവനന്തപുരം . യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ സമർപ്പിക്കേണ്ട സമയപരിധി അവസാനിച്ചതിന് പിന്നാലെ വിമത സ്ഥാനാർത്ഥികളെ അനുനയിപ്പിക്കാൻ ഗ്രൂപ്പുകൾ. ഐ ഗ്രൂപ്പിൽ നിന്ന് വിമതനായി മത്സരിക്കുന്ന ഒ.ജെ. ജനീഷിന് വൈസ് പ്രസിഡൻ്റ് ആവാൻ ആവശ്യമായ വോട്ടുകൾ സമാഹരിച്ച് നൽകാമെന്നാണ് ഐ ഗ്രൂപ്പിൻറെ വാഗ്ദാനം. അനുനയ നീക്കത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തല ഓ ജെ ജനീഷുമായി കൂടിക്കാഴ്ച നടത്തി. എ ഗ്രൂപ്പിൽ നിന്നുള്ള വിമതന്മാരെ അനുനയിപ്പിക്കാൻ ഉള്ള നീക്കവും സജീവമാണ്. എ ഗ്രൂപ്പിന്റെ രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിന്റെ അബിൻ വർക്കിയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. ജൂൺ 28 മുതൽ ജൂലൈ 28 വരെ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടുറപ്പിക്കാനുള്ള നീക്കങ്ങൾ ഗ്രൂപ്പുകൾ സജീവമാക്കി.