യൂത്ത് കോൺഗ്രസ്,രാഹുൽ മാങ്കൂട്ടത്തിലും, അബിൻ വർക്കിയും നേതാക്കന്മാരെ നേരിൽ കണ്ട് പിന്തുണ ആവശ്യപ്പെടുന്നു

Advertisement

തിരുവനന്തപുരം.യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ പിന്തുണയുറപ്പാക്കാൻ സ്ഥാനാർത്ഥികൾ. എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലും, ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ അബിൻ വർക്കിയും നേതാക്കന്മാരെ നേരിൽ കണ്ട് പിന്തുണ ആവശ്യപ്പെടുകയാണ്. അതേസമയം ഇരു സ്ഥാനാർത്ഥികളോടും സമദൂര നിലപാടിലാണ് സംസ്ഥാനത്തെ ഔദ്യോഗിക കോൺഗ്രസ് നേതൃത്വം.

വിമത ഭീഷണി ഇതുവരെ പരിഹരിക്കാൻ കഴിയാത്തത് ഇരു ഗ്രൂപ്പുകൾക്കും തലവേദനയാണ്. ഗ്രൂപ്പ് മാനേജർമാരായ മുതിർന്ന നേതാക്കൾ നേരിട്ടാണ് വിമത ഭീഷണി മുഴക്കുന്നവരുമായി ചർച്ച നടത്തുന്നത്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതിക്ക് മുൻപ് ഇവരെ അനുനയിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് നേതൃത്വം.