പാലക്കാട്. കല്ലേപ്പുള്ളിയില്‍ പലിശക്കാരുടെ ഭീഷണിയില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതായി കുടുംബത്തിന്റെ പരാതി.കല്ലേപ്പുള്ളി സ്വദേശി സികെ സുരേന്ദ്രനാഥാണ് ആത്മഹത്യ ചെയ്തത്.പലിശക്കാരില്‍ നിന്ന് 10 ലക്ഷത്തോളം രൂപ സുരേന്ദ്രനാഥ് വാങ്ങിയിരുന്നു.പലതവണ വീട്ടിലെത്തി ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ അംബിക പറഞ്ഞു.ഓപ്പറേഷന്‍ കുബേര പരിശോധനകള്‍ നിലച്ചതോടെ തോന്നുംപടിയാണ് തമിഴ്‌നാട്ടില്‍ നിന്നടക്കം ഉളള കൊളളപ്പലിശക്കാരുടെ പ്രവര്‍ത്തനം.
കല്ലേപ്പുളളി അമ്പലക്കാട് കോളനിയിലെ സുരേന്ദ്രനാഥ് പല പലിശക്കാര്‍ക്കുമായി നല്‍കാന്‍ ഉണ്ടായിരുന്നത് 10 ലക്ഷത്തോളം രൂപ..ആത്മഹത്യ ചെയ്യുന്ന ദിവസവും പലരോടും പലിശ നല്‍കാന്‍ 5000 രൂപ ആവശ്യപ്പെട്ടിരുന്നു.മരിക്കുന്നതിന് തൊട്ട് മുന്‍പ് വരെ് പലിശക്കാരുടെ വലിയ സമ്മര്‍ദ്ദം സുരേന്ദ്രനാഥിനുണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്
മകന് ഇത്ര വലിയ ബാധ്യത ഉളളതായി അറിയില്ലായിരുന്നുവെന്നാണ് പിതാവ് പറയുന്നത്.പലപ്പോഴും പലിശക്കാര്‍ വീട്ടിലെത്തി വരെ ഭീഷണിപ്പെടുത്താറുണ്ട്.പുരയിടത്തിലേക്ക് കയറരുതെന്ന് താന്‍ അവരെ വിലക്കിയിരുന്നു
ഓപ്പറേഷന്‍ കുബേര പരിശോധനകള്‍ നിലച്ചതോടെയാണ് കൊളളപ്പലിശക്കാര്‍ വീണ്ടും പലയിടങ്ങളില്‍ നിന്നായി തലപൊക്കി തുടങ്ങിയത്.അമ്പലക്കാട് കോളനിയിലെ തന്നെ നിരവധി പേരാണ് ഇതിനോടകം പലിശക്കാരുടെ കെണിയില്‍ അകപ്പെട്ടിരിക്കുന്നത്