പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു

Advertisement

കണ്ണൂർ. പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. ഗുരുതര പരിക്കേറ്റ പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണൻ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിനിടയാക്കിയ ബസ് പയ്യാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാർക്കെതിരെ കേസെടുത്തു. അമിതവേഗതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പോലീസ് കണ്ടെത്തൽ