കണ്ണൂരിൽ കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് ബസ്

Advertisement

കണ്ണൂർ: കണ്ണൂരിൽ കാൽനടയാത്രക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചു. പയ്യാവൂർ പൊന്നുപറമ്പ് സ്വദേശി ബാലകൃഷ്ണനെയാണു ബസിടിച്ചത്.

ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം. വേഗതയിലെത്തിയ ബസിന്റെ ഇടിയേറ്റ് ബാലക‍ൃഷ്ണൻ തെറിച്ച് റോഡിൽ വീണു. ഗുരുതരമായി പരുക്കേറ്റ ബാലകൃഷ്ണനെ പയ്യാവൂരിലെ ആശുപത്രിയിൽനിന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ നില ഗുരുതരമായി തുടരുന്നു. ബസ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.