മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം

Advertisement

കോഴിക്കോട്. വളയത്ത് മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസത്തോളം.മൂന്നാംകുനി രമേശനാണ് മരിച്ചത്. പെൻഷൻ നൽകാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. മാതാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

കോഴിക്കോട് വളയം കല്ലുനിരയിൽ മൂന്നാം കുനി രമേശനെയാണ് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രമേശന്റെ മാതാവ് മന്ദിയ്ക്ക് പെൻഷൻ നൽകാനായി വീട്ടിലെത്തിയ ജീവനക്കാർ, ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വീടിനകത്ത് കയറി പരിശോധിക്കുകയായിരുന്നു. രമേശനെ കട്ടിലിൽ മരിച്ച നിലയിലും സമീപത്ത് മാതാവിനെയും കണ്ടതിനെ തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് വളയം പൊലീസ് സ്ഥലത്തെത്തുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു. മാതാവിന് മാനാസിക അസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ പറഞ്ഞു.

കരൾ രോഗിയായ രമേശന് ശാരീരിക അവശതകളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Advertisement