കൊടുമണിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് പേർഎലിപ്പനി ബാധിച്ച് മരിച്ചു

Advertisement

പത്തനംതിട്ട. കൊടുമണിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് പേർഎലിപ്പനി ബാധിച്ച് മരിച്ചു.ഇന്നലെ മരിച്ച കൊടുമൺ ചിറ സ്വദേശിനി മണിക്കും എലിപ്പനി ബാധ സ്ഥിരീകരിച്ചു.കൊടുമൺ ചിറ സ്വദേശിനി സുജാതയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് അഡ്മിറ്റ് ചെയ്ത സുജാതയ്ക്ക് എലിപ്പനി സ്ഥിരീകരിച്ചത് വളരെ വൈകിയായിരുന്നു.ആരോഗ്യനില മോശമായ സുജാതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

പെരിങ്ങനാട്ട് സ്വദേശി എലിപ്പനി മൂലം മരിച്ചത് ഇന്നലെയാണ്. ഇതോടെ മൂന്നാമത്തെ എലിപ്പനി മരണമാണ് ജില്ലയില്‍.

Advertisement