മോൻസൻ തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്നാണ് അതിജീവിതയുടെ മൊഴിയെന്ന് എംവി ഗോവിന്ദന്‍, വീണ്ടും പീഡനത്തെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ മറിക്കാന്‍ സിപിഎം

Advertisement

കൊച്ചി. മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മോൻസൻ തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്നാണ് അതിജീവിതയുടെ മൊഴിയെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു.

വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്ന് വാർത്തയുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതേ സമയം സുധാകരന് വേണ്ടി കേസ് ഒത്തുതീർപ്പാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന പ്രതികരണവുമായി പരാതിക്കാർ ആരോപണം ഉന്നയിച്ച എബിൻ എബ്രഹാം രംഗത്തെത്തി

കേരളം ഭരിക്കുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി ഉന്നയിച്ച ആരോപണം വളരെ ഗൗരവതരവും വിവാദങ്ങ ള്‍ക്ക് വഴിവയ്ക്കുന്നതുമാണെന്ന് വ്യക്തം .പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവിതാവസാനം വരെ തടവെന്ന ശിക്ഷാവിധി വന്നതിന് ശേഷമാണ് കെ സുധാകരനെ ലക്ഷ്യം വെച്ചുള്ള സി പി എം സംസ്ഥാന സെക്രട്ടറിയുടെ ഗുരുതര ആരോപണം എന്നത് ശ്രദ്ധേയമാണ്.താൻ പീഡിപ്പിക്കപ്പെട്ടപ്പോൾ കെ സുധാകരനും അവിടെയുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ മൊഴിയുണ്ടെന്ന് ആണ് എം വി ഗോവിന്ദൻ പറഞ്ഞത്. സോളാര്‍ കേസിന്‍റെ പേരില്‍ മനപൂര്‍വമായ ആക്രമണം നടത്തുകയായിരുന്നു എന്ന വിവരം പുറത്തു ചര്‍ച്ചയാവുന്നതിനിടയിലാണ് പുതിയ ആരോപണം.

പത്രവാർത്തകൾ ഇത് സംബന്ധിച്ച് വന്നിട്ടുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു
എന്നാൽ കെ സുധാകരനെതിരെ പോക്സോ കേസ് എടുക്കാത്തതെന്ത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അറിയില്ല എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.

അതിനിടെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ കെ സുധാകരന് വേണ്ടി താൻ ഇടപെട്ടന്ന പരാതിക്കാരുടെ വാദം തള്ളി സുധാകരനെ മോൻ സൻ്റെ അടുത്തേക്ക് എത്തിച്ച എബിൻ എബ്രഹാം രംഗത്തെത്തി

തെറ്റായ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എബിൻ വ്യക്തമാക്കി