സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി

Advertisement

തിരുവനന്തപുരം . മോൻസൻ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസിൽ കെ സുധാകരന് പങ്കുണ്ടെന്ന പരാമർശത്തിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി.തിരുവനന്തപുരത്തെ പൊതു പ്രവർത്തകൻ നവാസ് പായിച്ചിറ യാണ് പരാതി നൽകിയത്.കലാപാഹ്വാനത്തിന് സി പി ഐ എം സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. അതേ സമയം എം വി ഗോവിന്ദൻ പറഞ്ഞത് കള്ളമാണെന്ന് മോൻസൻ്റ അഭിഭാഷകൻ എം ജി ശ്രീജിത്ത് പറഞ്ഞു.കെ സുധാകരന് വേണ്ടി കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന പരാതിക്കാരുടെ ആരോപണം സുധാകരനെ മോൻസൻ്റെ അടുത്തേക്കെത്തിച്ച എബിൻ എബ്രഹാം നിഷേധിച്ചു.

വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസിൽ കെ സുധാകരനും ബന്ധമുണ്ടെന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പരാമർശത്തിൻ്റെ ചുവട് പിടിച്ച് വിവാദവും കനക്കുകയാണ്. പ്രതികരണത്തിന് പിന്നാലെ എം വി ഗോവിന്ദനെതിരെ പരാതിയുമെത്തി .എം വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് പൊതുപ്രവർത്തകൻ നവാസ് പായിച്ചിറ ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. . പോക്സോ കേസ് അതിജീവിതയുടെ മൊഴിയിൽ കെ സുധാകരനെതിരെ ഒരു പരാമർശവും ഇല്ലെന്നും എം വി ഗോവിന്ദൻ പറയുന്നത് കള്ളമെന്നും മോൻസൻ്റ് അഭിഭാഷകൻ എം ജി ശ്രീജിത്ത്. കെ സുധാകരൻ പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് സുധാകരന് വേണ്ടി ഒത്തുതീർപ്പിന് ശ്രമിച്ചെന്ന ആരോപണം നേരിടുന്ന എബിൻ എബ്രഹാമും രംഗത്തെത്തി

അപകീർത്തി പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എബിൻ എബ്രഹാം പറഞ്ഞു