കണ്ണങ്കരയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, ഒരാള്‍ക്ക് കുത്തേറ്റു

Advertisement

പത്തനംതിട്ട. കണ്ണങ്കരയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.ഇന്ന് ഉച്ചയ്ക്ക് 2 30 ഓടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ നടുറോഡിൽ കത്തിയും വടികളുമായി ഏറ്റുമുട്ടിയത്.മദ്യപിച്ച ശേഷം ഉണ്ടായ വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചത് കത്തിക്കുത്തേറ്റ ഒരാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മുപ്പതോടെയാണ് നാട്ടുകാർ നോക്കിനിൽക്കെ ഇതര സംസ്ഥാന തൊഴിലാളികളുടെ രണ്ട് സംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടിയത്.മദ്യപിച്ച ശേഷം ഉണ്ടായ തർക്കം പിന്നീട് കത്തി കുത്തിൽ കലാശിക്കുകയായിരുന്നു. പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ വാക്ക് തർക്കവും സംഘർഷവും പതിവാണ്.കഴിഞ്ഞാഴ്ചയും ഇത്തരത്തിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു.10 പേരടങ്ങുന്ന സംഘം പരസ്പരം വടികൾ കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആയിരുന്നു.ഇതിനിടെയാണ് കത്തി കുത്തിൽ ഒരാൾക്ക് മുറിവേറ്റത്. അക്രമത്തിൽ പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് പത്തനംതിട്ട പോലീസ് അറിയിച്ചു.

Advertisement