സംസ്ഥാനത്ത് പകർച്ചപനി വ്യാപകം, കനത്ത ജാഗ്രത

Advertisement

തിരുവനന്തപുരം . സംസ്ഥാനത്ത് പകർച്ചപനി വ്യാപകമായതോടെ കനത്ത ജാഗ്രതയുമായി ആരോഗ്യ വകുപ്പ് . പകർച്ചപനിയ്ക്കൊപ്പം ഡെങ്കിയും എലിപ്പനിയും ജീവനെടുക്കുന്ന സ്ഥിതിയാണ്. ഈമാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും ഡെങ്കിപനിയുടെ സാന്നിദ്ധ്യമുണ്ട്.

ഈമാസം 3678 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടിയത്. ഇതിൽ 877പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും 2801 പേർ പരിശോധനാഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.165പേരാണ് എലിപ്പനിയ്ക്ക് ഈ മാസം ചികിത്സതേടിയത്. ഒൻപത് എലിപ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്തു. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളുടെ എണ്ണം കൂടി കണക്കിലെടുത്താൽ പനിബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധനവുണ്ടാകും

Advertisement