പാലക്കാട്. സിപിഎമ്മില്‍ വിഭാഗീയതക്ക് സ്വീകരിച്ച നടപടിയില്‍ അതൃപ്തി പുകയുന്നു.വിഭാഗീയതയെ തുടര്‍ന്ന് ചെറുപ്പളശ്ശേരി ഏരിയ കമ്മിറ്റിയിലെ 9 പേരെ ഒഴിവാക്കിയതോടെ. പി കെ ശശി അനുകൂലികളായ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ശശിക്കൊപ്പം നിന്നതാണോ തങ്ങള്‍ക്ക് അയോഗ്യത കല്‍പ്പിക്കാന്‍ കാരണമെന്ന് നേതാക്കള്‍ ചോദിക്കുന്നു.
കഴിഞ്ഞാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ചെര്‍പ്പുളശേരി,കൊല്ലങ്കോട് കമ്മിറ്റികളും പുനസംഘടിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സമ്മേളന വിഭാഗീയതയെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനാവൂര്‍ നാഗപ്പന്‍, പി കെ ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു തീരുമാനം.പികെ ശശി അനുകൂലികളായ നേതാക്കളെ വെട്ടി നിരത്തിയായിരുന്നു ചെര്‍പ്പുളശേരിയിലെ പുനസംഘടന. കമ്മറ്റിയില്‍ നിന്ന് 9 പേരെ ഒഴിവാക്കി കഴിഞ്ഞ സമ്മേളനത്തില്‍ മത്സരിച്ചെത്തിയ 9 പേരേയാണ് ഒഴിവാക്കിയത് തുടര്‍ന്ന് മുന്‍ ഏരിയാ സെക്രട്ടറി കെബി സുഭാഷ് ഉള്‍പ്പെടെ 9 പേരെ തിരിച്ചെടുക്കുകയും ചെയ്തു.
സിപിഎമ്മിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായാണ് സമ്മേളനം തെരഞ്ഞെടുത്ത ആളുകളെ മാറ്റി പുതിയ ആളുകളെ ചേര്‍ത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചത്. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയുള്ള വിഭാഗീയ പ്രവര്‍ത്തനമാണ് നിലവില്‍ നടക്കുന്നതെന്നാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരുടെ ആരോപണം.