ആലപ്പുഴ.സിപിഎമ്മിലെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗങ്ങൾ. ജില്ലയിലെ വിഭാഗീയത പരിശോധിച്ച കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന നേതൃത്വം അംഗീകരിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി ജില്ലയിൽ ഇത് റിപ്പോർട്ട് ചെയ്യും
നാല് ഏരിയ കമ്മിറ്റികളിലെ വിഭാഗീയതയിൽ നടപടി ഉണ്ടാകും എന്നാണ് വിവരം. സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെ 35 പേർക്ക് പാർട്ടി നോട്ടീസ് നൽകിയിരുന്നു.ഇതും നേതൃ യോഗങ്ങളിൽ ഉയർന്നേക്കും തരംതാഴ്ത്തൽ താക്കീത് തുടങ്ങിയ അച്ചടക്കനടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
നേതൃത്വത്തെ ഗ്രസിച്ച സ്വജനപക്ഷപാതം,മാഫിയബന്ധം, വര്‍ഗീയത എന്നിവയും പരിഗണിക്കപ്പെട്ടേക്കും.