വ്യാജസർട്ടിഫിക്കറ്റ് വിവാദം,എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു

Advertisement

കായംകുളം. വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ ആരോപണ വിധേയനായ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു. ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പ് ഉണ്ടെന്നും നിഖിൽ തോമസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുo
എംഎസ്എം കോളജ് പ്രിൻസിപ്പല്‍ മുഹമ്മദ് താഹ പറഞ്ഞു. എന്നാൽ കോളജിന് വീഴ്ച പറ്റിയെന്ന വിസിയുടെ പരാമർശത്തിൽ പ്രിൻസിപ്പൽ കൃത്യമായ മറുപടി നൽകിയില്ല.

നിഖിൽ തോമസിൻ്റെ സർട്ടിഫിക്കേറ്റ് വ്യാജമെന്ന അരോപണം ഉയർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടാണ് നടപടിയിലേക്ക് കോളേജ് കടന്നത്.
വിസിയുടെ പ്രതികരണത്തോടെ പ്രവേശന നടപടികളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന കോളജിന്റെ വാദം പൊളിയുകയായിരുന്നു പിന്നാലെ നിഖിൽ തോമസിനെ സസ്പെൻ്റ് ചെയ്തുവെന്ന് പ്രിൻസിപ്പൽ മാധ്യമങ്ങളെ അറിയിച്ചു.

നിഖിലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കോളേജ് വ്യക്തമാക്കി.യൂണിവേഴ്സിറ്റി എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയതു കൊണ്ടാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് കോളജ്. അതേ സമയം വ്യാജ സർട്ടിഫിക്കേറ്റ് വിവാദത്തിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ കോളേജിൽ പ്രതിഷേധിച്ചു.

നിഖിലിൽ തോമസിൻ്റെ അഡ്മിഷൻ അടക്കമുള്ള കാര്യങ്ങളിൽ ഉന്നത ഇടപെടൽ നടത്തിയെന്ന രാഷ്ടീയ ആരോപണവും പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്.

Advertisement