കണ്ണൂര്‍.അക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു സുപ്രിം കോടതിയിൽ അപേക്ഷ. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആണ് അപേക്ഷ സമർപ്പിച്ചത്.
മാനുഷികമായ മാർഗ്ഗങ്ങളിലൂടെ ദയാ വധം ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം.നിഹാലിന്റെ മരണം അടക്കം ചൂണ്ടിക്കാണിച്ചാണ് അപേക്ഷ. കണ്ണൂർ ജില്ലയിൽ തെരുവ് നായ്ക്കളുടെ ആക്രമം വർദ്ധിച്ചുവരികയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അപേക്ഷയിൽ വ്യക്തമാക്കുന്നു.തെരുവ് നായ കേസിൽ നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു.
Home News Breaking News തെരുവ് നായകളെ ദയാവധം ചെയ്യാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു സുപ്രിം കോടതിയിൽ അപേക്ഷ