ആലപ്പുഴ. സിപിഎമ്മില്‍ കടുത്ത അച്ചടക്ക നടപടി. കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 25 പേര്‍ക്കെതിരെയാണ് നടപടി. പി പി ചിത്തരഞ്ജന്‍ എം എല്‍ എ യെ തരംതാഴ്ത്തിയപ്പോള്‍ ലഹരിക്കേസ് വിവാദത്തില്‍ ഉള്‍പ്പെട്ട നഗരസഭ കൗണ്‍സിലര്‍ എ ഷാനവാസിനെ പുറത്താക്കി.മൂന്ന് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു. പകരം അഡ്ഹോക്ക് കമ്മിറ്റി നിലവില്‍വരും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ന്‍റെ നേതൃത്വത്തില്‍ ചേർന്ന ജില്ലാ സ്ക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടികൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് നാല് ഏരിയാ കമ്മിറ്റികളില്‍ ഉണ്ടായ കടുത്ത വിഭാഗീയ പ്രവര്ത്തനങ്ങളെ കുറിച്ചു അന്വേഷിച്ച പാര്‍ട്ടി കമീഷന്‍ റിപ്പോര്ട്ടിന്‍മേലാണ് നടപടി.
ആലപ്പുഴ സൗത്ത് ,നോര്‍ത്ത്,ഹരിപ്പാട് ,തകഴി എന്നിവിടങ്ങളിലാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള് നടന്നത്. ഇതിൽ ആലപ്പുഴ സൗത്ത് നോർത്ത് കമ്മിറ്റികൾ പിരിച്ചുവിട്ടു ഒന്നാക്കി. ഹരിപ്പാട് കമ്മിറ്റിയും പിരിച്ചു വിട്ടു.
ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ പി പി ചിത്തിരഞ്ജന്‍ എം എല്‍ എ, എം സത്യപാലന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി, മുന്‍ എം എല്‍ എ മാരായ സി കെ സദാശിവന്‍ , ടി കെ ദേവകുമാര്‍ എന്നിവരെ പരസ്യമായി ശാസിക്കും .
നാല് ഏരിയാ സെക്രട്ടറിമാരെയും 23 ഏരിയാ കമ്മിറ്റി അംഗങ്ങളേയംെ ലോക്കല്‍ കമ്മറ്റിയിലേക്ക്തരം താഴ്ത്തി. ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിന്‍റ് അനസ് അലി, ജില്ല ഒളിപിംക് സമിതി അധ്യക്ഷന്‍ വി ജിവിഷ്ണു എന്നിവരെയും ലോക്കല്‍ കമ്മറ്റിയിലേക്കതരം താഴ്ത്തി. പാര്ട്ടിയെ ഏറെ പ്രതിരോധത്തിലാഴ്ത്തിയ ലഹരിക്കടത്ത് കേസിലും കമീഷന്‍ റി്പ്പോര്ട്ടിന്‍മേല്‍ നടപടി എടുത്തു.