തിരുവനന്തപുരം.പന്ത്രണ്ട് ദിവസത്തെ വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രിയും സംഘവും മടങ്ങിയെത്തി. യുഎഇ യിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ ഇന്ന് പുലർച്ചെ മൂന്നരയ്ക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. ഈ മാസം 8ന് പുറപ്പെട്ട യാത്രയിൽ അമേരിക്ക, ക്യൂബ, യുഎഇ രാജ്യങ്ങളാണ് സന്ദർശിച്ചത്.
അമേരിക്കയിൽ ലോക കേരള സഭ സമ്മേളനം, ലോക ബാങ്ക് സന്ദർശനം, ക്യൂബയിൽ പ്രസിഡന്റടക്കമുള്ളവരുമായി കൂടിക്കാഴ്ച്ച, യുഎഇയിൽ കേരള സ്റ്റാർട്ടപ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉത്‌ഘാടനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. മുഖ്യമന്ത്രിക്കൊപ്പം പോയ മന്ത്രിമാരും ഉദ്യോഗസ്ഥരും നേരത്തെ മടങ്ങിയിരുന്നു. മുഖ്യമന്ത്രിക്ക് ഇന്ന് ഔദ്യോഗിക പരിപാടികളില്ല. വിദേശയാത്രകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനുള്ള സാധ്യതയുണ്ട്.