സിഐടിയു ബസിനു കൊടി കുത്തി,കോട്ടും സൂട്ടുമിട്ട് ബസിനു മുന്നിൽ ഇരുമ്പു കസേരയിലിരുന്ന് ലോട്ടറി കച്ചവടം നടത്തി ഉടമ

Advertisement

കോട്ടയം . വരവേല്‍പ് സിനിമ മോഡല്‍ ഇപ്പോഴും, സിഐടിയു തൊഴിലാളികൾ ബസിനു മുന്നിൽ കൊടി കുത്തിയതോടെ വേറിട്ട പ്രതിഷേധവുമായി ബസ് ഉടമ. കോട്ടും സൂട്ടുമിട്ട് ബസ്സിനു മുന്നിൽ ഇരുമ്പു കസേരയിലിരുന്ന് ലോട്ടറി കച്ചവടം നടത്തിയാണ് കോട്ടയം സ്വദേശി രാജ് മോഹന്റെ പ്രതിഷേധം.
തൊഴിലാളികളുടെ ശമ്പള വർദ്ധനവ് എന്ന ആവശ്യം അംഗീകരിക്കാത്തതോടെയാണ് സിഐടിയു സമരവുമായി രംഗത്തെത്തിയത്.

ഗൾഫിൽ നിന്ന് തിരികെ എത്തിയാണ് കോട്ടയം തിരുവാർപ്പ് സ്വദേശി രാജ് മോഹൻ ബിസിനസിലേക്ക് കടക്കുന്നത്. സ്വന്തം ഉടമസ്ഥതയിൽ നാല് ബസുകൾ സർവീസ് നടത്തുന്നു. ഇതിൽ ഒരു ബസിലാണ് തൊഴിലാളി സമരം. തൊഴിലാളികൾ ആവശ്യപ്പെട്ട കൂലി വർധനവ് അംഗീകരിക്കാതെ വന്നതോടെ സിഐടിയു സമരം ഏറ്റെടുത്തു. ബസിന് മുന്നിൽ കൊടി കുത്തി. ഇതോടെയാണ് പ്രതിഷേധ സൂചകമായി ബസിന് മുന്നിൽ ലോട്ടറി കച്ചവടം ആരംഭിച്ചത്.
ടൈം സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയ ലുക്കിലാണ് രാജ്മോഹന്റെ പ്രതിഷേധം. ഇരിക്കുന്ന കസേര പോലും ടൈം സ്ക്വയറിലേതിനു സാമാനം. ടൈം സ്ക്വയർ ലക്കി സെന്റര്‍ എന്നാണ് കടയുടെ പേര്

നാല് ബസുകൾ ഓടുന്നതിൽ ഒന്ന് മാത്രമാണ് ലാഭത്തിൽ ഉള്ളതെന്ന് രാജ്മോഹൻ പറയുന്നു. ആ ബസിലാണ് തൊഴിലാളി സമരം. ബിജെപി തിരുവാർപ്പ് മണ്ഡലം പ്രസിഡന്റ് കൂടിയായ തന്നോട് രാഷ്ട്രീയ വൈരാഗ്യം തീര്‍ ക്കനാണ് നിലവിലെ കൊടികുത്തൽ എന്നാണ് രാജ്മോഹന്റെ ആരോപണം. ബിസിനസ് തകർക്കാനുള്ള ശ്രമത്തിനെതിരെ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

Advertisement