എസ്എഫ്ഐ, വിവാദങ്ങളില്‍ വിയര്‍ത്ത് സിപിഎം,നടപടിക്ക് നീക്കം

Advertisement

തിരുവനന്തപുരം.എസ്.എഫ്.ഐയ്‌ക്കെതിരെ തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങളില്‍ പ്രതിരോധത്തിലായി സി.പി.എം. ഇതേ തുടര്‍ന്ന് എസ്.എഫ്.ഐയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം സി.പി.എം തുടങ്ങി. ഫ്രാക്ഷന്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സി.പി.എം നേതൃത്വം നിര്‍ദ്ദേശം നല്‍കി. എസ്.എഫ്.ഐ നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുന്നതും പരിഗണനയിലാണ്.

എസ്.എഫ്.ഐയ്‌ക്കെതിരെ തുടര്‍ച്ചായുണ്ടാകുന്ന വിവാദങ്ങളാണ് സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കുന്നത്. പലതിനും മറുപടി പറയാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കഴിയുന്നതുമില്ല. പാര്‍ട്ടി ഫ്രാക്ഷന്‍ ചേരുമ്പോള്‍ പല തവണ പാര്‍ട്ടി നേതൃത്വം എസ്.എഫ.ഐയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ താഴെ തട്ടിലുള്ള ചില നേതാക്കാള്‍ എസ്.എഫ്.ഐ നേതാക്കളെ അകമഴിഞ്ഞു പിന്തുണയ്ക്കുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിവാദങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയായി മാറുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക്് സി.പി.ഐ.എം നേതൃത്വം കടക്കുന്നത്. ഫ്രാക്ഷന്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കി.

അടുത്തിടെ ഉയര്‍ന്ന വിവാദങ്ങള്‍ ഫ്രാക്ഷന്‍ യോഗങ്ങള്‍ ചര്‍ച്ച ചെയ്യും. എസ്.എഫ്.ഐ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പാര്‍ട്ടി വിരുദ്ധ നടപടികളുണ്ടായാല്‍ കര്‍ശന നടപടിക്കാണ് നിര്‍ദ്ദേശം. എസ്.എഫ്.ഐ നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുന്നതും പരിഗണനയിലാണ്. അടുത്ത മാസം എസ്.എഫ്.ഐ പഠന ക്യമ്പ് നടക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് അഴിച്ചുപണി നടത്താനാണ് ആലോചന. എസ്.എഫ്.ഐയില്‍ പ്രായപരിധി കര്‍ശനമാക്കാന്‍ സി.പി..എം നേതൃത്വം തീരുമാനിച്ചിരുന്നു. ഇതോടെ പ്രവര്‍ത്തനപരിചയമുള്ള പല നേതാക്കളും എസ്.എഫ്.ഐയ്ക്ക് പുറത്തുപോകേണ്ടി വന്നു. ഇതു തിരിച്ചടിയായി മാറിയെന്നാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്.

Advertisement