മാധ്യമപ്രവർത്തനത്തിന്റെ മാതൃകയല്ലിത്: അറസ്റ്റ് തടയണമെന്ന ഷാജന്റെ ആവശ്യം ഹൈക്കോടതി തള്ളി

Advertisement

കൊച്ചി: അറസ്റ്റ് തടയണമെന്ന മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മാധ്യമപ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് കോടതി പരാമർശിച്ചു. ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. 

പി വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിലാണ് നടപടി. വ്യാജവാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തിയെന്ന എംഎൽഎയുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് ഷാജനെതിരെ കേസെടുത്തത്. ഷാജൻ സ്‌കറിയ, മറുനാടൻ മലയാളി സിഇഒ ആൻ മേരി ജോർജ്, ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്

Advertisement